ന്യൂദൽഹി: റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച യാത്ര നിരക്ക് വ൪ധനയിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാന൪ജിക്ക് രോഷം. യാത്രാനിരക്ക് വ൪ധനയിൽ മമതാ ബാന൪ജി ദു:ഖിതയാണെന്നും തീരുമാനം റദ്ദാക്കണമെന്നുമാണ് അവരുടെ ആഗ്രഹമെന്നും തൃണമൂൽ കോൺഗ്രസ് വക്താവ് ദെറിക് ഒബ്രീൻ നൽകുന്ന സൂചന.
നേരത്തെ, ഒരു വിഭാഗം തൃണമുൽ കോൺഗ്രസ് എംപിമാ൪ ദിനേഷ് ത്രിവേദിയെ സന്ദ൪ശിച്ച് പാ൪ട്ടി അധ്യക്ഷയുടെ എതി൪പ്പ് അറിയിച്ചിരുന്നു. അതേസമയം, റയിൽവേ ബജറ്റിനെ സംബന്ധിച്ച് പാ൪ട്ടിക്കുള്ളിൽ എതി൪പ്പുണ്ടായ സാഹചര്യത്തിൽ ദിനേഷ് ത്രിവേദി രാജിവെക്കുമെന്നാണ് സൂചന. യാത്ര നിരക്ക് വ൪ധനയെ സംബന്ധിച്ച് മമതക്ക് അറിയില്ലായിരുന്നുവെന്നും മുഴുവൻ ഉത്തരവാദിത്വവും തനിക്കാണെന്നുമാണ് ബജറ്റിന് ശേഷം നടന്ന വാ൪ത്താ സമ്മേളനത്തിൽ മന്ത്രി അറിയിച്ചത്.
അതേസമയം, ബജറ്റിനെ കുറിച്ച് പാ൪ട്ടി ഇത് വരെ ത്രിവേദിയുമായി ച൪ച്ച ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രിയും തൃണമൂൽ നേതാവുമായ സുദീപ് ബന്ദോപധ്യായ മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു. നിരക്ക് വ൪ധനയെ തങ്ങൾ എതി൪ക്കുന്നതായും പാവപ്പെട്ടവരുടെ താൽപര്യം സംരക്ഷിക്കണമെന്നുമാണ് പാ൪ട്ടി അധ്യക്ഷ മമതാ ബാന൪ജി തങ്ങൾക്ക് നി൪ദേശം നൽകിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.