യു.എൻ: യു.എൻ. സമാധാനസേനയിലെ മൂന്ന് പാക് പൊലസുകാ൪ പ്രകൃതിവിരുദ്ധ ലൈംഗികപീഢനക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഹെയ്ത്തിയിൽ 14 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു ഇവ൪ക്കെതിരായ കേസ്. കുറ്റക്കാരാണെന്ന് റിപ്പോ൪ട്ട് ലഭിച്ചതിനെ തുട൪ന്ന് മൂന്ന് പേരെയും ജയിലിലേക്ക് അയച്ചതായി യു.എൻ. അറിയിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് ഇവ൪ക്കെതിരെ അന്വേഷണം ആരംഭിച്ചത്.
പാക് പൊലീസുകാ൪ക്കെതിരായ ആരോപണത്തെ തുട൪ന്ന്് പാക് ഉന്നതദ്യോഗസ്ഥ൪ ഹെയ്ത്തിയിൽ എത്തി അധികൃതരെ കണ്ടിരുന്നു. സൈനികരെ കോ൪ട്ട് മാ൪ഷൽ ചെയ്യന്ന കാര്യവും പാക് അധികൃത൪ യു.എന്നിനെ അറിയിച്ചിട്ടുണ്ട്. ഗൊനൈവ്സ് നഗരത്തിലെ യു.എൻ. ക്യാമ്പിലാണ് ഇവ൪ ജോലി ചെയ്തിരുന്നത്.
ഹെയ്ത്തിയിലെ സമാധാനസംഘത്തിന് നേരെ മുമ്പും വ്യാപകമായ ആരോപണങ്ങൾ ഉയ൪ന്ന് വന്നിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.