ഇസ്രായേലും ഫലസ്തീന്‍ പോരാളി ഗ്രൂപ്പും വെടിനിര്‍ത്തല്‍ കരാറിലെത്തി

ജറൂസലം: 25 ഫലസ്തീൻകാരുടെ ജീവഹാനിക്കിടയാക്കിയ വ്യോമാക്രമണങ്ങൾക്കൊടുവിൽ ഇസ്രായേൽ ഫലസ്തീനിലെ ഇസ്ലാമിക് ജിഹാദുമായി വെടിനി൪ത്തൽ കരാറിൽ ഒപ്പുവെച്ചു. ഈജിപ്തിൻെറ മധ്യസ്ഥതയിൽ നടന്ന സംഭാഷണമാണ് വെടിനി൪ത്തൽ കരാ൪ യാഥാ൪ഥ്യമാക്കിയതെന്ന് അൽജസീറ ചാനൽ റിപ്പോ൪ട്ട് ചെയ്തു.
ഇസ്രായേലിനെ ലക്ഷ്യമിട്ട് നടത്തുന്ന വ്യോമാക്രമണങ്ങൾ അവസാനിപ്പിക്കാമെന്ന് ഇസ്ലാമിക് ജിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈജിപ്ഷ്യൻ ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിലുള്ള ശ്രമങ്ങൾ വിജയം വരിക്കുകയും വെടിനി൪ത്തലിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് ഇസ്ലാമിക് ജിഹാദ് വക്താവ് ദാവൂദ് ശിഹാബ് അറിയിച്ചു.
ബോംബാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഗസ്സയിലെ ഇസ്ലാമിക് ജിഹാദ് കമാൻഡറെ ഇസ്രായേൽ വധിച്ചതോടെയാണ് മാസങ്ങളുടെ ഇടവേളക്കുശേഷം മേഖല വീണ്ടും സംഘ൪ഷഭരിതമായത്. കമാൻഡറുടെ വധത്തിന് തിരിച്ചടിയായി ഇസ്ലാമിക് ഇസ്രായേലി മേഖലയിലേക്ക് റോക്കറ്റുകൾ തൊടുത്തതിനെ തുട൪ന്ന് ഇസ്രായേൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 25 ഫലസ്തീനികൾ കൊല്ലപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.