ഡോക്ടര്‍മാരുടെ അഭാവം; ജില്ലാ ആശുപത്രി ഗര്‍ഭിണികളെക്കൊണ്ട് നിറഞ്ഞു

ചെറുതോണി: അടിമാലി താലൂക്കാശുപത്രിയിൽ നിന്ന് 40 ഗ൪ഭിണികൾ എത്തിയതോടെ ജില്ലാ ആശുപത്രി ഗ൪ഭിണികളെക്കൊണ്ട് നിറഞ്ഞു.27 ഗ൪ഭിണികളുണ്ടായിരുന്ന ജില്ലാ ആശുപത്രിയിലേക്ക് വ്യാഴാഴ്ച അടിമാലിയിൽ നിന്ന് 40 പേരെ കൂടി കൊണ്ടുവരികയായിരുന്നു. ഇതോടെ ജില്ലാ ആശുപത്രിയിൽ ഗ൪ഭിണികളുടെ എണ്ണം 67 ആയി.അതേ സമയം ആവശ്യത്തിന് ഡോക്ട൪മാരുടെ സേവനം ലഭിക്കാതെ ഇവ൪  വലയുന്നു.
അടിമാലി താലൂക്കാശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ട൪ അവധിയെടുത്തതോടെയാണ് അവിടെയുണ്ടായിരുന്നവരെജില്ലാ ആശുപത്രിയിലേക്ക്  മാറ്റിയത്. 25 ഗ൪ഭിണികളെ കിടത്താനുള്ള സൗകര്യം മാത്രമാണ് ജില്ലാ ആശുപത്രിയിലുള്ളത്. ജനറൽ വാ൪ഡിൽ നിന്ന് രോഗികളെ മാറ്റിയും മറ്റ് വാ൪ഡുകളിൽ നിന്ന് കിടക്കകൾ കൊണ്ടുവന്നുമാണ് ഇവരെ കിടത്തിയത്. കൂടാതെ  പത്തോളം ബെഡുകൾ പുറത്ത് നിന്നും കൊണ്ടുവന്നു. ഒരു കിടക്കയിൽ രണ്ടുപേ൪ വീതം കിടക്കേണ്ട അവസ്ഥയുമുണ്ട്.
മാസത്തിൽ ഇരുനൂറിലധികം പ്രസവം നടക്കുന്ന ജില്ലാ ആശുപത്രിയിൽ ഡോക്ട൪മാ൪ ആവശ്യത്തിനില്ലാത്തത് രോഗികളെ വലക്കുന്നുണ്ട്. രണ്ട് ഗൈനക്കോളജിസ്റ്റുമാ൪ മാത്രമാണ് ജില്ലാ ആശുപത്രിയിലുള്ളത്. കഴിഞ്ഞ ശനി,ഞായ൪ ദിവസങ്ങളിലായി നാൽപ്പതിലധികം പ്രസവം ജില്ലാ ആശുപത്രിയിൽ നടന്നു. ഇതിൽ പത്തെണ്ണം അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. ഗ൪ഭിണികളെ ജനറൽ വാ൪ഡിൽ സൗകര്യമൊരുക്കി അങ്ങോട്ട് മാറ്റാനാണ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.