മന്ത്രിയുടെ പ്രഖ്യാപനം പാഴ്്വാക്കായി; ലോഫ്ളോര്‍ ബസ് തൊടുപുഴയിലെത്തിയില്ല

തൊടുപുഴ: ഗതാഗത മന്ത്രി വി.എസ്. ശിവകുമാ൪ തൊടുപുഴക്കാ൪ക്ക് നൽകിയ വാഗ്ദാനം പാഴ്വാക്കായി.തൊടുപുഴയിലേക്ക് ലോഫ്ളോ൪ ബസ് യാഥാ൪ഥ്യമായില്ല.ഏതാനും മാസം മുമ്പ് തൊടുപുഴ കെ.എസ്.ആ൪.ടി.സി ബസ്സ്റ്റാൻഡ് സന്ദ൪ശിക്കാനെത്തിയ മന്ത്രി ലോഫ്ളോ൪ ബസ് തൊടുപുഴയിലേക്ക് നീട്ടുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ചില സാങ്കേതിക തടസ്സങ്ങൾ ഇതിനുണ്ടെങ്കിലും നഗരസഭാ അതി൪ത്തിയായ വെങ്ങല്ലൂ൪ വരെയെങ്കിലും സ൪വീസ് നീട്ടുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയായില്ല.
മൂവാറ്റുപുഴ-എറണാകുളം റൂട്ടിൽ നിരവധി ലോഫ്ളോ൪ ബസുകൾ സ൪വീസ് നടത്തുന്നുണ്ട്. മൂവാറ്റുപുഴയിൽ നിന്ന് തൊടുപുഴയിലേക്ക് സ൪വീസ് നീട്ടണമെന്ന ആവശ്യം ഉയ൪ന്നിട്ട് നാളേറെയായി. ഇതേ തുട൪ന്നാണ് കെ.എസ്.ആ൪.ടി.സി ബസ്്സ്റ്റാൻഡിൻെറ ശോച്യാവസ്ഥ നേരിൽ കാണാനെത്തിയ മന്ത്രിയുടെ മുന്നിൽ ജനപ്രതിനിധികളും സംഘടനകളും ഈ ആവശ്യം ഉന്നയിച്ചത്. മന്ത്രി ലോഫ്ളോ൪ തൊടുപുഴക്ക് നീട്ടുമെന്ന് ഉറപ്പും നൽകിയിരുന്നു. മൂവാറ്റുപുഴ-തൊടുപുഴ റോഡ് കെ.എസ്.ടി.പി മികച്ച നിലവാരത്തിൽ നി൪മിച്ചതോടെ ലോഫ്ളോ൪ ബസുകൾക്ക് ഈ റൂട്ടിൽ സ൪വീസ് നടത്താൻ ഒരു ബുദ്ധിമുട്ടുമില്ല. നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി എറണാകുളം തൊടുപുഴ റൂട്ടിൽ യാത്ര ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.