മറയൂ൪: കാന്തല്ലൂ൪,മറയൂ൪ മേഖലയുടെ ചരിത്രം തേടിയുള്ള പുരാവസ്തു ഉത്ഖനനത്തിൻെറ ഒന്നാംഘട്ടം പൂ൪ത്തിയായി.
മറയൂ൪ ഗ്രാമപഞ്ചായത്തിൻെറ സഹായത്തോടെ ഡെക്കാൻ സ്കൂൾ ഓഫ് ആ൪ക്കിയോളജിക്കൽ റിസ൪ച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഖനനം നടത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1022 മീറ്റ൪ ഉയരത്തിലുള്ള മറയൂരിലെ മുരുകൻപാറയിലെ രണ്ട് മുനിയറകളും ഗുഹാചിത്രവുമാണ് ഖനനം ചെയ്തത്.
മഹാശിലായുഗ കാലത്തിന് മുമ്പ് മനുഷ്യവാസം ഉണ്ടായിരുന്നുവെന്നതിന് തെളിവായി ആയുധങ്ങളും അവശിഷ്ടങ്ങളും ലഭിച്ചു. ഭംഗിയേറിയ മൺപാത്രക്കഷണങ്ങളും 6000 വ൪ഷങ്ങൾക്ക് മുമ്പ് കല്ല് കൊണ്ട് നി൪മിച്ച കത്തികളുമാണ് ലഭിച്ചത്. വസ്തുക്കൾ ഡെക്കാൻ സ്കൂൾ ഓഫ് ആ൪ക്കിയോളജിയുടെ നേതൃത്വത്തിൽ തുട൪ പഠനത്തിന് വിധേയമാക്കും.
ബന്ധപ്പെട്ട വകുപ്പുകളുടെ അവഗണനയിലായിരുന്ന മുനിയറകൾ ഇതോടെ ലോകശ്രദ്ധ കൈവരിച്ചിരിക്കുകയാണ്. ഖനനസംബന്ധമായ റിപ്പോ൪ട്ട് മൂന്നുമാസത്തിനുള്ളിൽ മറയൂ൪ ഗ്രാമപഞ്ചായത്തിന് കൈമാറും. ലോക പ്രശസ്ത ആ൪ക്കിയോളജിസ്റ്റ് പി.ഡി. ജോഗ്ലേക്കറുടെ നേതൃത്വത്തിലായിരുന്നു ഖനനം.
ആ൪ക്കിയോളജിക്കൽ സ൪വേ ഓഫ് ഇന്ത്യ അഡൈ്വസറി ബോ൪ഡ് അംഗം പി.കെ. മൊഹന്തി, മിഥുൻ ശേഖ൪, നിഖിൽ ദാസ്, അഭയൻ എന്നിവ൪ പഠനത്തിൽ പങ്കെടുത്തു. ഡെക്കാൻ സ്കൂൾ ഓഫ് ആ൪ക്കിയോളജിയുമായി സഹകരിച്ച് ദീ൪ഘകാല പുരാവസ്തു സംരക്ഷണപ്രവ൪ത്തനങ്ങൾ ആരംഭിക്കുമെന്ന് മറയൂ൪ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷ ഹെൻട്രി ജോസഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.