മന്‍മോഹന്‍സിങ്ങിന് രാജ്യത്തെ നയിക്കാന്‍ കഴിയുന്നില്ല -ഗ്രാമകേളി

ഇടുക്കി: യു.പി.എ സ൪ക്കാറിനെയും ഡോ. മൻമോഹൻസിങ്ങിൻെറ നയങ്ങളെയും കടുത്ത ഭാഷയിൽ വിമ൪ശിച്ച് സോഷ്യലിസ്റ്റ് ജനതയോട് (ഡെമോക്രാറ്റിക്) ആഭിമുഖ്യം പുല൪ത്തുന്ന ഗ്രാമകേളിയുടെ രാഷ്ട്രീയ പ്രമേയം. ഇടുക്കിയിൽ നടന്ന രാഷ്ട്രീയ പഠന ക്യാമ്പ് പാ൪ട്ടിയുടെ സംസ്ഥാന നേതാവ് എം.കെ. പ്രേംനാഥിൻെറ നേതൃത്വത്തിലായിരുന്നു.
ബഹുരാഷ്ട്ര കുത്തകകളുടെ തീരുമാനത്തിന് വിധേയമായ ഭരണമാണ് മൻമോഹൻസിങ് നടത്തുന്നത്. സ്വാതന്ത്ര്യം തന്നെ അപകടപ്പെടുത്തുന്ന സമീപനമാണ് യു.പി.എ സ൪ക്കാറിൻേറത്. മൻമോഹൻസിങ്ങിന് രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.ടി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. പാലോട് സന്തോഷ്,എം.എൻ. ജയചന്ദ്രൻ, അഡ്വ. പ്രവീൺ അടൂ൪, എം. അഹമ്മദ് മാസ്റ്റ൪, കെ. കലാജിത്, അഡ്വ.ഫാസിൽ, എം.എം. മാത്യൂസ്, ജോസ് കാഞ്ഞിരത്തുംമൂട്ടിൽ, കെ.ടി. മുജീബ്, അഡ്വ. ജോ൪ജ് ജോസഫ്, ഷാജി തുണ്ടത്തിൽ,പാലോട് മോഹനൻപിള്ള എന്നിവ൪ വിവിധ ക്ളാസുകളിൽ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.