ഓട്ടോ തലകീഴായി മറിഞ്ഞു; പിഞ്ചുകുഞ്ഞടക്കം രണ്ടുപേര്‍ക്ക് പരിക്ക്

എടപ്പാൾ: നിയന്ത്രണം വിട്ട ഓട്ടോ റോഡരികിൽ തലകീഴായി മറിഞ്ഞു.
പിഞ്ചുകുഞ്ഞടക്കം രണ്ടു പേ൪ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവ൪ കാവിൽപ്പടി സ്വദേശി ശരത് (23), യാത്രക്കാരായ ദമ്പതിമാരുടെ മൂന്ന് വയസ്സുള്ള  മകൻ എന്നിവ൪ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം ആറിന് മൂതു൪- പാറ റോഡിലെ ഇറക്കത്തിലാണ് അപകടം. പാലപ്ര ഭാഗത്തുനിന്ന് വരികയായിരുന്ന ഓട്ടോക്ക് പാറ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞ ഓട്ടോ റോഡരികിലെ മതിലിലിടിച്ചാണ് നിന്നത്. പരിക്കേറ്റ ശരത്തിനെ എടപ്പാൾ ഹോസ്പിറ്റലിലും കുഞ്ഞിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.