കെട്ടിടത്തിന്‍െറ ശോച്യാവസ്ഥ: കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് യുവതിക്ക് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട്: നഗരസഭാ ബസ്സ്റ്റാൻഡിലെ മുനിസിപ്പൽ കോംപ്ളക്സ് കെട്ടിടത്തിൻെറ കോൺക്രീറ്റ് അട൪ന്നുവീണ് യുവതിക്ക് ഗുരുതര പരിക്ക്. മാവുങ്കാൽ പുതിയകണ്ടം ബാബുവിൻെറ ഭാര്യ വി. ശാരദ (32)ക്കാണ് തലക്ക് സാരമായി പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് പത്തോളം തുന്നലുണ്ട്. ഞായറാഴ്ച രാവിലെ 8.45ഓടെയായിരുന്നു സംഭവം. പാക്കം വെളുത്തോടിയിലെ സ്വന്തം വീട്ടിലേക്ക് പോകാൻ മക്കളോടൊത്ത് ബസ്സ്റ്റാൻഡിലെത്തിയതായിരുന്നു. ബസ് കാത്തുനിൽക്കുന്നതിനിടെ കോൺക്രീറ്റ് അട൪ന്നുവീഴുകയായിരുന്നു. കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  കാലപ്പഴക്കവും കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതും കാരണം കെട്ടിടത്തിൻെറ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. ഇതിനു താഴെയാണ് സ്ത്രീകളും കുട്ടികളുമായി നിരവധി പേ൪ ദിവസവും ബസ് കാത്തുനിൽക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.