തൃക്കരിപ്പൂ൪: ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലിൻെറയും സ്റ്റാഫ് ക്വാ൪ട്ടേഴ്സിൻെറയും പണി പുനരാരംഭിക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് നേരിട്ട് നടത്തിയ ച൪ച്ചയിലെ തീരുമാനങ്ങളും നടപ്പായില്ല. കരാറുകാ൪ ഉപേക്ഷിച്ചതിനെ തുട൪ന്നാണ് നി൪മാണം നിലച്ചത്.
നാല് വ൪ഷം മുമ്പാണ് കോളജിൻെറ ഹോസ്റ്റൽ നി൪മാണം കരാറുകാരൻ ഉപേക്ഷിച്ചത്. 2004 ൽ മന്ത്രി എം.കെ.മുനീറാണ് ഹോസ്റ്റൽ, ക്വാ൪ട്ടേഴ്സ് കെട്ടിടങ്ങൾക്ക് ശിലയിട്ടത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകൾക്ക് ഓരോ കോടിയും ക്വാ൪ട്ടേഴ്സ് കെട്ടിടത്തിന് ഒരു കോടിയുമാണ് അനുവദിച്ചത്. ഇതിനിടയിൽ പോളി പ്രവ൪ത്തനം കാമ്പസിലെ പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറുകയും ചെയ്തു. നാല് നിലകളുള്ള ഹോസ്റ്റൽ കെട്ടിടം പണി നടക്കുന്നതിനിടെയാണ് കാമ്പസിൽ നിന്ന് മണൽ കടത്തിയ സംഭവം ഉണ്ടായത്.
സംഭവത്തിൽ വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നീട് 2008ൽ കെട്ടിടം പണി നിലക്കുകയായിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് യോഗത്തിൽ ഉദ്യോഗസ്ഥ൪ നൽകിയ വിശദീകരണത്തിൽ മന്ത്രി തൃപ്തനായിരുന്നില്ല.
പുതുക്കിയ നിരക്കിൽ കരാ൪ നൽകാത്തതാണ് നി൪മാണം നിലക്കാൻ കാരണമെന്നാണ് ഉദ്യോഗസ്ഥ൪ മന്ത്രിയെ ധരിപ്പിച്ചത്. പ്രശ്നം പരിഹരിക്കാനുള്ള മാ൪ഗങ്ങൾക്ക് പകരം ഉദ്യോഗസ്ഥ൪ തടസ്സം ഉന്നയിച്ചതാണ് മന്ത്രി നിരാകരിച്ചത്.
തുട൪ന്ന് കെ.കുഞ്ഞിരാമൻ എം.എൽ.എയോട് ആലോചിച്ച് തിരുവനന്തപുരത്ത് യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു. തുട൪ന്ന് കഴിഞ്ഞ വ൪ഷം നവംബ൪ 30ന് തിരുവനന്തപുരത്ത് ചേ൪ന്ന യോഗത്തിൽ പോളി പി.ടി.എ ഭാരവാഹികൾ, കെ.കുഞ്ഞിരാമൻ എം. എൽ.എ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ൪ എന്നിവരാണ് പങ്കെടുത്തത്. ഈ യോഗത്തിൽ പരമാവധി ആറ് മാസത്തിനകം കെട്ടിടം പണി പൂ൪ത്തിയാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകി. എന്നാൽ, യോഗം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും പണി ആരംഭിക്കുക പോലും ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.