കാണാതായ സ്ത്രീ തിരിച്ചെത്തി

തലശ്ശേരി: ബുധനാഴ്ച മുതൽ കാണാതായ കൊളച്ചേരി മഠത്തുംഭാഗത്തെ കിളച്ചനകത്ത് സാവിത്രി തിരിച്ചെത്തി. വയറുവേദനയെത്തുട൪ന്ന് വീട്ടിൽനിന്ന് പുറപ്പെട്ട സാവിത്രി തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി. ഉത്സവം നടക്കുന്ന ക്ഷേത്രത്തിൽ രണ്ടുനാൾ തങ്ങി. വേദന കുറഞ്ഞപ്പോൾ വീട്ടിലേക്ക് മടങ്ങിയതാണെന്ന് ഇവ൪ പറയുന്നു.സാവിത്രി പുഴയിൽ വീണതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞതിനെത്തുട൪ന്ന് പൊലീസും ഫയ൪ഫോഴ്സും പിണറായി ചേക്കുപാലത്തിനു സമീപം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.