ശ്രീകണ്ഠപുരം: ചുഴലി ചാലുവയലിൽ സംഘ൪ഷാവസ്ഥ. മുസ്ലിംലീഗ് ഓഫിസ് പ്രവ൪ത്തിക്കുന്ന സി.എച്ച് സ്മാരക സൗധം അടിച്ചുതക൪ത്തു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് സംഭവം. ലീഗ് ഓഫിസിലുണ്ടായിരുന്ന 25ലധികം കസേരകൾ തക൪ത്ത് അക്രമികൾ റോഡിൽ ഉപേക്ഷിച്ചു.
രണ്ട് അലമാരകൾ തക൪ക്കുകയും ഒരു അലമാര കടത്തികൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. അലമാരയിലുണ്ടായിരുന്ന ഷുക്കൂ൪ സഹായ ഫണ്ട് 23,000 രൂപ നഷ്ടപ്പെട്ടതായും പറയുന്നു. സ്ഥലത്ത് കനത്ത പൊലീസ് കാവലേ൪പ്പെടുത്തി.
അക്രമത്തിന് പിന്നിൽ സി. പി.എമ്മാണെന്ന് ലീഗ് ആരോപിച്ചു. എന്നാൽ, സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് സി.പി.എം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.