അഞ്ചരക്കണ്ടി: ക്ഷീര യുവക൪ഷകനുള്ള അവാ൪ഡ് സ്വന്തമാക്കി അഞ്ചരക്കണ്ടി പഞ്ചായത്തിലെ പലേരി എം.സി ഹൗസിൽ റിയാസ് (30) പശുപരിപാലനത്തിൽ മാതൃകയാവുന്നു. കഴിഞ്ഞ മാസം നടന്ന ജില്ലാ ക്ഷീര വികസന വകുപ്പിൻെറ ചടങ്ങിലാണ് അവാ൪ഡ് സ്വീകരിച്ചത്. നിലവിൽ ആറ് പശുക്കളും മൂന്നു കിടാങ്ങളുമാണ് വീടിനോടു ചേ൪ന്നുള്ള ആലയിൽ റിയാസ് വള൪ത്തുന്നത്.
പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി കൂടുതൽ പശുക്കളെ ലഭിക്കുന്നുണ്ടെങ്കിലും പശു വള൪ത്താൻ സാമ്പത്തിക സഹായമില്ലാത്തത് റിയാസിനെ പ്രതിസന്ധിയിലാക്കുന്നു. രാവിലെ മത്സ്യവിൽപന നടത്തിയ ശേഷമാണ് കന്നുകാലി പരിപാലനത്തിന് റിയാസ് സമയം കണ്ടെത്തുന്നത്. പശുവിന് പുല്ല് ശേഖരിക്കലും കാലിത്തീറ്റ നൽകലുമൊക്കെ റിയാസ് തന്നെ. ദിവസേന 55 ലിറ്റ൪ പാൽ അഞ്ചരക്കണ്ടി ക്ഷീര വികസന വകുപ്പ് കേന്ദ്രത്തിലെത്തിക്കുന്നുണ്ട്. വീടിനടുത്ത് സൗകര്യമുള്ള ഫാം ഒരുക്കുന്നതിന് ശ്രമമുണ്ടെങ്കിലും സാമ്പത്തികമായി സ൪ക്കാറിൻെറ ഭാഗത്തുനിന്ന് സഹായമില്ലാത്തത് ആശങ്കയിലാക്കുന്നു. തീറ്റപ്പുല്ലിനും കാലിത്തീറ്റക്കുമൊക്കെ വില കൂടുന്നതും പശുപരിപാലനത്തിന് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഭാര്യ അഫ്സത്തും സഹോദരി റസീനയും കന്നുകാലി പരിപാലനത്തിൽ സഹായിക്കാറുണ്ടെന്നും റിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.