മോസ്കോ: റഷ്യൻ പ്രസിഡൻറായി വ്ളാദിമി൪ പുടിൻ തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ റഷ്യയിൽ പ്രക്ഷോഭം തുടരുന്നു. മോസ്കോയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച 20,000ത്തോളം പേ൪ പ്രകടനം നടത്തി. മറ്റുനഗരങ്ങളിലും പ്രകടനങ്ങൾ നടന്നു. മോസ്കോയിലെ നോവി അ൪ബതിൽ പ്രകടനക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാ൪ജ് നടത്തി.
റഷ്യൻ പ്രധാനമന്ത്രി പുടിൻ മൂന്നാമത് പ്രസിഡൻറായത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട് നടന്നതായി പ്രതിപക്ഷം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.