വാഷിങ്ടൺ: അമേരിക്കൻ സ൪ക്കാറിൻെറ സുപ്രധാന പദവികളിൽ രണ്ട് പ്രമുഖ ഇന്ത്യൻ വംശജരെ പ്രസിഡൻറ് ബറാക് ഒബാമ നിയമിച്ചു. ദേശീയ മ്യൂസിയത്തിൻെറയും ലൈബ്രറി സ൪വീസസ് ബോ൪ഡിൻെറയും അംഗമായി പൗല ഗംഗോപാധ്യയെയും ദേശീയ ഭക്ഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി സോണി രാമസ്വാമിയെയുമാണ് നിയമിച്ചത്.
ഹെൻറി ഫോ൪ഡിൻെറ മുഖ്യ ലേണിങ് ഓഫിസറായ പൗല 2006 മുതൽ 2008 വരെ പ്ളിമത്ത് കമ്യൂണിറ്റി ആ൪ട്സ് കൗൺസിൽ എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്നു.
ഒറിഗൺ സ്റ്റേറ്റ് സ൪വകലാശാലയിൽ ഡീൻ ആയിരുന്നു സോണി രാമസ്വാമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.