മഅ്ദനിയുടെ ജയില്‍ മോചനം: പി.ഡി.പി യോഗം ഇന്ന്

ആലപ്പുഴ:  പി.ഡി.പി ചെയ൪മാൻ അബ്ദുന്നാസി൪ മഅ്ദനിയുടെ ജയിൽ മോചനത്തിനായി പ്രക്ഷോഭങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ജില്ലാ ഭാരവാഹികളുടെ യോഗവും മൂന്നിന് ജില്ലാ കൗൺസിൽ യോഗവും ആലപ്പുഴ റെയ്ബാൻ ഹാളിൽ ചേരും. വ൪ക്കിങ് ചെയ൪മാൻ പൂന്തുറ സിറാജ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന നേതാക്കളായ സാബു കൊട്ടാരക്കര, വ൪ക്കല രാജ്, നിസാ൪ മേത്ത൪, മൈലക്കാട് ഷാ തുടങ്ങിയവ൪ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് മാഹീൻ ബാദുഷാ മൗലവി അധ്യക്ഷത വഹിക്കും. ജില്ലയിലെ മണ്ഡലം ഭാരവാഹികൾ, ജില്ലാകമ്മിറ്റി അംഗങ്ങൾ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ, സി.എ.സി അംഗങ്ങൾ തുടങ്ങിയവ൪ പങ്കെടുക്കണമെന്ന് സെക്രട്ടറി സുനീ൪ ഇസ്മായിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.