വാഷിങ്ടൺ: ഗുജറാത്തിൽ മതസ്വാതന്ത്രൃം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി നരേന്ദ്രമോഡി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.എസ്. കോൺഗ്രസിൽ പ്രമേയം. ഗുജറാത്ത് കലാപത്തിന്റെ പത്താംവാ൪ഷികവേളയിൽ യു.എസ് കോൺഗ്രസ് പ്രതിനിധി കെയ്ത്ത് എല്ലിസൺ അവതരിപ്പിച്ച പ്രമേയം അമേരിക്കൻ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി.
2002 ലെ ഗുജറാത്ത് വംശഹത്യയുടെ ഇരകൾ അനുഭവിച്ച ദുരിതങ്ങളെ എടുത്തുപറഞ്ഞ പ്രമേയം അവ൪ക്ക് മോഡി സ൪ക്കാ൪ നീതി ലഭ്യമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി. കലാപത്തിൽ മോഡിക്ക് പങ്കുണ്ടെന്ന മാധ്യമങ്ങളുടെയും മനുഷ്യാവകാശ സംഘടനകളുടെയും ആരോപണങ്ങൾ ഉയ൪ത്തുന്ന ആശങ്കകൾ പ്രമേയം പങ്കുവെച്ചു. മതസ്വാതന്ത്രൃം ഹനിച്ചതിനാലാണ് 1998ലെ അന്താരാഷ്ട്ര മതസ്വാതന്ത്രൃനിയമപ്രകാരം, 2005ൽ യു.എസ് മോഡിക്ക് വിസ നിഷേധിച്ചതെന്ന് പ്രമേയം പറഞ്ഞു.
കോൺഗ്രസ് പ്രമേയത്തെ ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ (ഐ.എ.എം.സി) സ്വാഗതംചെയ്തു. ഗുജറാത്തിൽ വംശഹത്യക്ക് ഇരയായവരെ ഓ൪മിക്കാനുള്ള ഏത് നീക്കത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് ഐ.എ.എം.സി പ്രസിഡന്റ് ഷഹീൻ ഖത്തീബ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.