ന്യൂയോ൪ക്: ചികിത്സക്കായി അമേരിക്കയിലെത്തിയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ തിരിച്ചയക്കണമെന്ന് അമേരിക്കൻ സിഖ് സംഘടന. ന്യൂയോ൪ക്കിലെ 'സിഖ്സ് ഫോ൪ ജസ്റ്റിസ്'' എന്ന സംഘടനയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്റന് പരാതി നൽകിയത്. ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തെ തുട൪ന്ന് 1984ലുണ്ടായ സിഖ് കൂട്ടക്കൊല കോൺഗ്രസ് ആസൂത്രണം ചെയ്തതാണെന്ന് ആരോപിച്ചാണ് പരാതി.
അന്താരാഷ്ട്ര മത സ്വാതന്ത്രൃ നിയമത്തിന്റെയും യു.എസ് കുടിയേറ്റ പൗരത്വ നിയമത്തിന്റെയും ലംഘനമാണ് സംഘടന ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഏതെങ്കിലും മതവിഭാഗത്തെ ആസൂത്രിതമായി കൊന്നൊടുക്കുന്നതിൽ പങ്കാളിയായവ൪ അമേരിക്കയിൽ പ്രവേശിക്കുന്നത് ഈ നിയമങ്ങൾമൂലം തടയാമെന്ന് സംഘടനയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, സോണിയ ഗാന്ധി കുറ്റത്തിൽ നേരിട്ട് പങ്കാളിയല്ലാത്തതിനാൽ നടപടി ഉണ്ടാവില്ലെന്നാണ് അമേരിക്കൻ നയതന്ത്ര വിദഗ്ധ൪ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.