ദാഹിച്ച് വലയുന്ന തീരദേശം; പാഴാവുന്ന കുടിനീര്

കയ്പമംഗലം: കുടിവെള്ളത്തിന് കേഴുന്ന തീരദേശത്ത് നിരവധി സ്ഥലങ്ങളിൽ കുടിനീ൪ പാഴാവുന്നു. ശനിയാഴ്ച പമ്പിങ് ആരംഭിച്ചതോടെയാണ് പലയിടത്തും പൈപ്പുകൾ പൊട്ടി ശുദ്ധജലം കുത്തിയൊഴുകുന്നത്.
 ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ ഒരുകിലോമീറ്ററിനിടെ മൂന്നിടത്ത് വെള്ളം പാഴാകുന്നുണ്ട്.
ചളിങ്ങാട് ജുമാമസ്ജിദിന് തെക്കുഭാഗത്തും അമ്പലനടയിലും ആ൪.സി.യു.പി സ്കൂളിന് മുന്നിലുമാണ് വെള്ളം പാഴാകുന്നത്. നാട്ടുകാ൪ അധികൃതരെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.
ഇല്ലിക്കാടുനിന്ന് പമ്പിങ് ആരംഭിച്ചെങ്കിലും ഉയ൪ന്ന പ്രദേശങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും തുള്ളി വെള്ളം ഇനിയും എത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.