ചാലക്കുടി: തോട്ടം മേഖലയായ മലക്കപ്പാറയിൽ കാട്ടാനക്കൂട്ടം സ൪ക്കാ൪ സ്കൂൾ തക൪ത്തു. വെള്ളിയാഴ്ച അ൪ധരാത്രിയാണ് സംഭവം.
സ്കൂളിൻെറ ജനലുകളും മൂന്നുവാതിലുകളും തക൪ത്ത് കയറിയ ആനക്കൂട്ടം ബഞ്ചുകളും ഡസ്കുകളും തക൪ത്തു. കുട്ടികളുടെ ഭക്ഷണത്തിനായി കരുതിവെച്ച നാല് ചാക്ക് അരി, പയ൪ വ൪ഗങ്ങൾ എന്നിവ ആനക്കൂട്ടം തിന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃത൪ സ്ഥലത്തെത്തി.
സ്കൂളിൽ കാട്ടാനക്കൂട്ടം അക്രമം നടത്തുന്നത് രണ്ടാം തവണയാണ്. രണ്ടുവ൪ഷം മുമ്പ് ആനക്കൂട്ടം ഇറങ്ങി സ്കൂളിന് കേടുപാടുകൾ വരുത്തിയിരുന്നു.
ഇതിനുശേഷം പുതുക്കി നി൪മിച്ചിടത്താണ് വീണ്ടും നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. എസ്റ്റേറ്റിന് സമീപമാണ് സ്കൂൾ പ്രവ൪ത്തിക്കുന്നത്. അതുകൊണ്ട് ആനയുടെയും മറ്റ് മൃഗങ്ങളുടെയും ശല്യം അടിക്കടി ഉണ്ടാകാറുണ്ടെന്ന് നാട്ടുകാ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.