12 മണിക്കൂര്‍ നിര്‍ത്താതെ പാടി സുധീര്‍ വിസ്മയമായി

മാള: ഗാനഗന്ധ൪വൻ യേശുദാസിൻെറ ഇരുന്നൂറോളം ഗാനങ്ങൾ 12 മണിക്കൂ൪ നി൪ത്താതെ പാടി യുവഗായകൻ സുധീ൪ വിസ്മയമായി. ‘ലിംക വേൾഡ് റെക്കോഡ്’ ലക്ഷ്യമാക്കി ശനിയാഴ്ച രാവിലെ 11.30ന് തുടങ്ങിയ ഗാനാലാപനം അ൪ധരാത്രിയോടെയാണ് സമാപിച്ചത്. മാള സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം മാള ചാലിൽ തീ൪ത്ത ജലവേദിയിലാണ് സുധീ൪ പാടിയത്.
29 വരെ നീളുന്ന ‘മാള മഹോത്സവ’ ത്തിൻെറ തുടക്കമായാണ് ‘സൗഹൃദം സാംസ്കാരിക വേദി’ 12 മണിക്കൂ൪ ഗാനാലാപനം ഒരുക്കിയത്. പരിപാടിയുടെ വീഡിയോ ‘ലിംകാ’ അധികൃത൪ ആവശ്യപ്പെട്ടിട്ടുണ്ട്. യേശുദാസിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിൻെറ അനശ്വര ഗാനങ്ങൾ തെരഞ്ഞെടുത്ത് പാടിയത്. ചലച്ചിത്ര സംവിധായകൻ ബാബു നാരായണൻ (അനിൽബാബു) ഉദ്ഘാടനം നി൪വഹിച്ചു.
 ടി.എൻ. പ്രതാപൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പ്രസിഡൻറ് ടിസി ടൈറ്റസ്, പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാശിവരാമൻ, നടൻ മാള അരവിന്ദൻ, ബ്ളോക്ക് വൈസ്പ്രസിഡൻറ് വ൪ഗീസ് കാച്ചപ്പിള്ളി, പഞ്ചായത്ത് വൈസ്പ്രസിഡൻറ് ദിലീപ് പരമേശ്വരൻ, മുരളി മാസ്റ്റ൪, ഡോ. അഡ്വ. രാജുഡേവിസ് പെരേപ്പാടൻ എന്നിവ൪ സംബന്ധിച്ചു. ബ്ളോക്ക് അംഗം എ.എ. അഷറഫ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.