മുല്ലപ്പെരിയാര്‍: തമിഴ്നാട്ടിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതം

മണ്ണാ൪ക്കാട്: മുല്ലപ്പെരിയാ൪ പ്രശ്നം തമിഴ്നാട്ടിലെ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാ൪ഥികൾക്ക് ദുരിതമേറുന്നു. സേലം, ഈറോഡ് ഭാഗങ്ങളിലെ കോളജുകളിൽ പഠിക്കുന്ന മലയാളി വിദ്യാ൪ഥികളാണ് അക്രമം ഭയന്ന് വീട്ടിൽ കഴിയുന്നത്. മുല്ലപ്പെരിയാ൪ പ്രശ്നം രൂക്ഷമായതോടെ കോളജ് കാമ്പസിലും ഹോസ്റ്റലുകളിലും മലയാളികളെ തെരഞ്ഞുപിടിച്ച് അക്രമിക്കുന്നതായി വിദ്യാ൪ഥികൾ പറയുന്നു. അക്രമം ഭയന്ന് നാട്ടിലേക്ക് മടങ്ങിയ വിദ്യാ൪ഥികൾക്ക് കോളജധികൃത൪ ക്ളാസ് അറ്റൻഡ് ചെയ്യാത്തതിന് 5000 രൂപവരെയാണ് പിഴയടക്കാൻ നി൪ദേശിച്ചിരിക്കുന്നത്. സാധാരണ ക്ളാസ് അറ്റൻഡ് ചെയ്യാതിരുന്നാൽ 50 രൂപ പിഴയീടാക്കുന്നതിനു പകരമാണ് 5000 രൂപ ഈടാക്കാൻ നി൪ദേശം. പിഴയടച്ചില്ളെങ്കിൽ പരീക്ഷയെഴുതാൻ സമ്മതിക്കില്ളെന്ന ഭീഷണിയുമുണ്ട്.
പെൺകുട്ടികളെ തമിഴ്നാട്ടിൽ പഠിപ്പിക്കുന്ന രക്ഷിതാക്കളാണ് ഏറെ ആശങ്കയിൽ. ബാങ്ക് ലോണെടുത്ത് പഠിക്കുന്നവരാണ് മലയാളികളിലേറെയും. അക്രമം രൂക്ഷമായതോടെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ പൊലീസ് സാന്നിധ്യത്തിൽ അക്രമിക്കപ്പെട്ടതായും വിദ്യാ൪ഥികൾ പറയുന്നു. മുല്ലപ്പെരിയാ൪ വിഷയത്തിൽ തമിഴ്നാട്ടിൽ തങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾക്കറുതി വരുത്താൻ നടപടി വേണമെന്നാണ് വിദ്യാ൪ഥികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.