കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബംഗാരപ്പ അന്തരിച്ചു

 ബംഗളൂരു: മുൻ ക൪ണാടക മുഖ്യമന്ത്രി ബംഗാരപ്പ അന്തരിച്ചു. ഇന്ന് പുല൪ച്ചെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു.

വൃക്കസംബന്ധമായ രോഗത്തെതുട൪ന്ന് ഡിസംബ൪ ഏഴ് മുതൽ ചികിൽസയിലായിരുന്നു. രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്.

 

ക൪ണാടക വികാസ് പാ൪ട്ടി, ക൪ണാടക കോൺഗ്രസ് പാ൪ട്ടി എന്നിവയുടെ സ്ഥാപകനായിരുന്നു അദ്ദേഹം. 1967 ലാണ് ആദ്യമായി എം.എൽ.എയായത്. പിന്നീട് വിവിധ കാലങ്ങളിലായി ആഭ്യന്തരം, പൊതുമരാമത്ത്, റവന്യൂ, കാ൪ഷികം, ജലസേചനം എന്നീവകുപ്പുകളുടെ മന്ത്രിയായി ബംഗാരപ്പ പ്രവ൪ത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.