????????????? ????????????

ക്രിസ്മസ് ആഘോഷങ്ങള്‍ വാണിജ്യവല്‍ക്കരിക്കുന്നതിനെതിരെ മാര്‍പാപ്പ

റോം: ക്രിസ്മസ് ആഘോഷങ്ങൾ വാണിജ്യവൽക്കരിക്കുന്നതിനെ പോപ് ബെനഡിക്റ്റ് പതിനാറാമൻ വിമ൪ശിച്ചു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന പാതിരാകു൪ബാനയ്ക്കു ശേഷം വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിലാണ് മാ൪പ്പാപ്പ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വാണിജ്യചൂഷണങ്ങളെ വിമ൪ശിച്ച് സംസാരിച്ചത്.

ക്രിസ്മസിന്റെ തിളക്കത്തിനപ്പുറത്ത് ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ജനിച്ചുവീണ ബാലന്റെ ജീവിതസന്ദേശം ഉൾക്കൊള്ളാൻ വിശ്വാസികൾ ശ്രമിക്കണമെന്നും മാ൪പ്പാപ്പ ആഹ്വാനം ചെയ്തു.

ബത്‌ലഹേമിൽ ജറുസലേമിലെ ലാറ്റിൻ പുരോഹിതനായ ഫുവാദ് ത്വാലാണ് പാതിരാ കു൪ബാനയ്ക്ക് നേതൃത്വം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.