ചാവേര്‍ സ്ഫോടനം: ഒമ്പത് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബ൪ പക്തുൻക്വ പ്രവിശ്യയിൽ അ൪ധസൈനിക ക്യാമ്പിനു നേരെ ശനിയാഴ്ചയുണ്ടായ കാ൪ ബോംബ് സ്ഫോടനത്തിൽ ഏഴ് സൈനിക൪ കൊല്ലപ്പെട്ടു. 19 സൈനിക൪ക്ക് പരിക്കേറ്റതായി റിപ്പോ൪ട്ടുണ്ട്. ക്യാമ്പിനു നേരെ കാറിലെത്തിയ ചാവേ൪ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ക്യാമ്പ് സ്ഥിതിചെയ്ത കെട്ടിടം ഭാഗികമായി തക൪ന്നു. സ്ഫോടനത്തിൻെറ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു.
ഒക്ടോബറിൽ തെക്കൻ വസീറിസ്താനിലുണ്ടായ യു.എസ് ഡ്രോണാക്രമണത്തിൽ സംഘടനയുടെ കമാൻഡ൪ താജ് ഗുൽ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് പാക് താലിബാൻ വക്താവ് ഇഹ്സാന്നുല്ല ഇഹ്സാൻ അറിയിച്ചു.
അതേസമയം, തെക്കൻ വസീറിസ്താനിൽ മൂന്ന് ഡസനോളം പാക് താലിബാൻ പോരാളികൾ സൈനിക ക്യാമ്പ് ആക്രമിച്ച് സൈനികനെ വധിച്ച ശേഷം 15 പേരെ തട്ടിക്കൊണ്ടുപോയതായും റിപ്പോ൪ട്ടുണ്ട്. ഇതും ഗുല്ലിൻെറ മരണത്തിനുള്ള തിരിച്ചടിയാണെന്ന് സംഘടന വക്താവ് വ്യക്തമാക്കിയിരുന്നു. തട്ടിക്കൊണ്ടുപോയവരെ വധിക്കുമെന്നും താലിബാൻ വക്താവ് മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.