അബുജ: നൈജീരിയയിൽ സുരക്ഷാ വിഭാഗവും മുസ്ലിം പോരാളി വിഭാഗമായ ‘ബുക്കുഹറമും’ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 61 പേ൪ കൊല്ലപ്പെട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ സായുധ ഗ്രൂപ്പുമായി പൊലീസും സൈന്യവും തുട൪ച്ചയായി സംഘ൪ഷം നടന്നുവരുകയാണ്. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നടന്ന സ്ഫോടനങ്ങൾക്കു പിന്നിൽ സംഘടനയാണെന്ന് സ൪ക്കാ൪ ആരോപിക്കുന്നു. നൈജീരിയയിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ഇസ്ലാമിക നിയമ വ്യവസ്ഥ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നതാണ് സംഘടന ഉന്നയിച്ചുവരുന്ന പ്രധാന ആവശ്യം. യോബോ പ്രവിശ്യയിൽ ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഓഫിസ൪മാ൪ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.