വാഷിങ്ടൺ: ഇറാൻ ഭരണ നേതൃത്വത്തെ ശകാരിച്ചുകൊണ്ട് അമേരിക്കയിലെ റിപ്പബ്ളിക്കൻ നേതാവ് മിറ്റ് റോംനി വീണ്ടും രംഗത്തുവന്നു. താൻ അമേരിക്കൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നപക്ഷം ഇറാനിൽ ഭരണ അട്ടിമറി നടത്തുമെന്ന് റോംനി മുന്നറിയിപ്പ് നൽകി. അമേരിക്കൻ പ്രസിഡൻറ് സ്ഥാനാ൪ഥിയാകാൻ റിപ്പബ്ളിക്കൻ പാ൪ട്ടിയുടെ നോമിനേഷൻ തേടിക്കൊണ്ടിരിക്കുകയാണ് റോംനി. മുൻ പ്രസിഡൻറ് റൊണാൾഡ് റെയ്ഗൻെറ ചുവടുപിടിച്ച് ഇറാനെ ദുഷ്ട സാമ്രാജ്യമെന്ന് വിശേഷിപ്പിച്ച റോംനി ഇറാൻെറ സൈനിക ഭീഷണി ചെറുത്തുതോൽപിക്കുമെന്നും വ്യക്തമാക്കി.
ഇറാൻെറ ആണവ സന്നാഹങ്ങൾ തക൪ക്കുന്ന ചെറിയ ആക്രമണങ്ങൾ അപര്യാപ്തമാണെന്ന് വിദഗ്ധ൪ ചൂണ്ടിക്കാണിക്കുന്നതിനാൽ വൻ ആക്രമണങ്ങൾ തന്നെ അനിവാര്യമാകുമെന്നാണ് റോംനിയുടെ വിലയിരുത്തൽ. അല്ലാത്തപക്ഷം മേഖലയിലെ അമേരിക്കയുടെ സുഹൃത്തുക്കൾക്കുനേരെ ഇറാൻ പ്രതികാരം ചെയ്തേക്കും.
ഇറാൻെറ ആണവ ശക്തി ക്ഷയിപ്പിക്കാൻ പുറപ്പെടുന്നപക്ഷം കടുത്ത കടന്നാക്രമണത്തിന് സജ്ജരാകേണ്ടതുണ്ട്. യുദ്ധോത്സുകത തുളുമ്പുന്ന പദാവലികളാൽ വോട്ട൪മാരുടെ പിന്തുണ ലക്ഷ്യമിട്ട് റോംനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.