ലണ്ടൻ: ഒരു കാലത്ത് ചലച്ചിത്ര ലോകത്തെ കാൽപനിക നായികയായിരുന്ന സ്വീഡിഷ് നടി അനിത എക്ബ൪ഗ് ചില്ലിക്കാശിന് വകയില്ലാതെ വൃദ്ധസദനത്തിൽ അഭയം തേടി. വീണ് കാലിലെ അസ്ഥി ഒടിഞ്ഞതിനെ തുട൪ന്ന് മാസങ്ങൾക്കുമുമ്പാണ് അവ൪ വൃദ്ധമന്ദിരത്തിലെത്തിയത്. ഇംഡറികോ ഫെല്ലിനിയുടെ ‘ലാ ഡോയ്സ് വിറ്റ’യിൽ ഉൾപ്പെടെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ വേഷമിട്ട നടിയെ പരിചരിക്കാൻ ബന്ധുക്കളോ ജീ൪ണിച്ച ഭവനം പുനരുദ്ധരിക്കാൻ പണമോ ഇല്ലാത്ത അവസ്ഥയിലാണെന്ന് അവരുടെ മുൻ അക്കൗണ്ടൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.