പന്തളം കുളനട പഞ്ചായത്തുകളില്‍ വയല്‍ നികത്തല്‍ വ്യാപകം

പന്തളം: പന്തളം കുളനട പഞ്ചായത്തുകളിലായി വയൽ നികത്തൽ വ്യാപകം. കുന്നുകളും മലകളും ഇടിച്ച് നിരത്തിയാണ് വയൽ നികത്തുന്നത്.മണ്ണ് മാഫിയയെയും പൊലീസും തമ്മിൽ രഹസ്യബന്ധം ഉള്ളതായും ആക്ഷേപം ഉണ്ട്.
മണ്ണ് വണ്ടികൾക്കെതിരെ അധികൃത൪ ക൪ശനനട പടി സ്വീകരിക്കുന്നില്ലന്ന് ജില്ലാ പൊലീസ് ചീഫിന് നാട്ടുകാ൪ പരാതി നൽകിയിരു ന്നു. ഇതിനെത്തുട൪ന്ന് പത്തനംതിട്ട പൊലീസ് പന്തളത്ത് എത്തി മണ്ണുവണ്ടികൾ പിടികൂടി പന്തളം പൊലീസിന് കൈമാറിയിരുന്നു.  കുളനടയിൽ മണ്ണുമായി ചീറിപ്പായുന്ന ടിപ്പ൪ ലോറികൾ പലതവണ നാട്ടുകാ൪ തടഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. ഇവിടെ ഏക്കറുകണക്കിന് വയലുകളാണ് നികത്തുന്നത്.
 റിയൽ എസ്റ്റേറ്റ് മാഫിയ തുച്ഛമായ വിലയ്ക്ക് വയലുകൾ വാങ്ങിക്കൂട്ടി നികത്തുകയാണ്.കുടശ്ശനാട്,പൂഴിക്കാട്,മുടിയൂ൪ക്കോണം തുടങ്ങിയ പന്തളം പഞ്ചായത്തിൻെറ പടിഞ്ഞാറൻ മേഖലകളിൽ വ്യാപകമായ നിലയിൽ വയൽ നികത്തുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.