ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി

കുമ്പഴ: ക്രിസ്മസിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. കുമ്പഴയിലെ സംയുക്ത ക്രിസ്മസ് ആഘോഷ പരിപാടികൾ ശനി, ഞായ൪ ദിവസങ്ങളിൽ കുമ്പഴ ക്രിസ്മസ് നഗറിൽ നടക്കും. ശനിയാഴ്ച വൈകുന്നേരം ആറിന് ദീപാലങ്കാരം, 6.30ന് ക്രിസ്മസ് കരോൾ ഗാന മത്സരം പത്തനംതിട്ട നഗരസഭാ ചെയ൪മാൻ എ.സുരേഷ്കുമാ൪ ഉദ്ഘാടനം ചെയ്യും.
 25 ന് വൈകുന്നേരം 6.30 ന് കുമ്പഴ സെൻറ് സൈമൺ കത്തീഡ്രൽ അങ്കണത്തിൽനിന്ന് ആരംഭിക്കുന്ന ക്രിസ്മസ് റാലി കുമ്പഴ പഴയ റോഡ് വഴി വടക്കോട്ട് എസ്. ഡി. എൽ.പി സ്കൂൾ പടിവരെയും പടിഞ്ഞാറ് ജമിനി സോമിൽ പടിവരെയും തെക്കോട്ട് മൗണ്ട് ബഥനി സ്കൂൾപടിവരെയും പോയി തിരികെ ക്രിസ്മസ് നഗറിൽ എത്തിച്ചേരും.
 8.30ന് പൊതുസമ്മേളനം യോഗക്ഷേമ സഭാ പ്രസിഡൻറ് തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും.  ആഘോഷ കമ്മിറ്റി ചെയ൪മാൻ ഫാ. യോഹന്നാൻ ശങ്കരത്തിൽ അധ്യക്ഷത വഹിക്കും. മലങ്കര കത്തോലിക്കാസഭ പത്തനംതിട്ട രൂപതാധ്യക്ഷൻ യൂഹാനോൻ മാ൪ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകും. രാത്രി 10 മുതൽ മജീഷ്യൻ മങ്കൊമ്പും സംഘവും അവതരിപ്പിക്കുന്ന ഫയ൪ എസ്കേപ്പും സിനിമാറ്റിക് ഡാൻസും ഉൾപ്പെടെ മാജിക്ഷോയും ഉണ്ടായിരിക്കും.
പന്തളം: കുടശനാടും പരിസരത്തുമുള്ള വിവിധ ക്രൈസ്തവ  ദേവാലയങ്ങളുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സംയുക്ത ക്രിസ്മസ് ആഘോഷം. സന്ദേശറാലി പൂഴിക്കാട് ജങ്ഷനിൽനിന്ന് ദേവാലയങ്ങളിലെ വിവിധ സ്പോട്ടുകളുടെ അകമ്പടിയോടു കൂടി ആരംഭിക്കും. വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം കുടശനാട് ബസേലിയസ് നഗറിൽ  ആൻേറാ ആൻറണി എം.പി  ഉദ്ഘാടനം ചെയ്യും. ഓ൪ത്തഡോക്സ് സഭ കൊട്ടാരക്കര-പുനലൂ൪ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാ൪ തേവേദോറോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകും. ആ൪.രാജേഷ് എം.എൽ.എ, ഫാ. പി.കെ.കോശി, ഫാ.വിജയാനന്ദ്, എ.കെ.സെയ്ത് മന്നാനി, വിശാഖം നാൾ രാമവ൪മരാജ, ജസ്റ്റിൻ ജേക്കബ്, ലിനു സാമുവൽ എന്നിവ൪ സംസാരിക്കും.
ആഘോഷത്തിൽ കുടശനാട് സെൻറ് സ്റ്റീഫൻസ് കത്തീഡ്രൽ, കുടശനാട് സെൻറ് തോമസ്, പൂഴിക്കാട് സെൻറ്  ജോ൪ജ്, പൂഴിക്കാട് സെൻറ് സ്റ്റീഫൻസ്, കുരമ്പാല സെൻറ് ജോ൪ജ്, കടമാങ്കുളം സെൻറ് മേരീസ്, ഓലിക്കൽ സെൻറ് ഗ്രിഗോറിയോസ്, കുടശനാട് വൈ.എം.സി.എ ദേവാലയങ്ങളും സംഘടനകളും പങ്കുചേരും. മുഖ്യരക്ഷാധികാരി ഫാ.പി.കെ.കോശി, പബ്ളിസിറ്റി ചെയ൪മാൻ ഫാ.വിജയാനന്ദ്,  ജനറൽ കൺവീന൪ ലിനുസാമുവൽ, പബ്ളിസിറ്റി കൺവീന൪ സന്തോഷ് മേട്ടിൽ, സെക്രട്ടറി രാജീവ് വേണാട്, ട്രഷറ൪ ജോൺ തുണ്ടിൽ, ഫാ.ഗീവ൪ഗീസ് കോശി, ഫാ. സോമൻ വ൪ഗീസ്, ഫാ. തോമസ് വ൪ഗീസ്, ഫാ. ജോൺ ചാക്കോ, ഫാ. ഗീവ൪ഗീസ് സാമുവൽ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.