തമിഴ്നാട്ടില്‍നിന്നുള്ള ലോറി തടഞ്ഞു; പൊലീസുകാരനെ മര്‍ദിച്ചു

പത്തനംതിട്ട: തമിഴ്നാട്ടിൽനിന്നുള്ള ലോറി തടഞ്ഞിട്ട സംഘത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മ൪ദനമേറ്റ് പൊലീസുകാരൻെറ കൈയൊടിഞ്ഞു. പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസ൪ രാജേന്ദ്രൻെറ (35) കൈയാണ് ഒടിഞ്ഞത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ കുമ്പഴയിലായിരുന്നു സംഭവം.
 ഇതുമായി ബന്ധപ്പെട്ട് താഴെ വെട്ടിപ്രം ബിന്ദുഭവനിൽ ബിജു(19), മൈലപ്ര വെള്ളാവൂ൪ റോയിമാത്യു(30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപസംഘം തമിഴ്നാട്ടുകാരുടെ ലോറി തടഞ്ഞ് ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്.
 തടഞ്ഞവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ബിജുവും റോയി മാത്യുവും ചേ൪ന്ന് രാജേന്ദ്രൻെറ കൈപിടിച്ച് തിരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.