കാര്‍ഷിക യന്ത്രം നല്‍കുന്ന പദ്ധതിയില്‍ വന്‍തട്ടിപ്പെന്ന്

നെടുങ്കണ്ടം: കോഫി ബോ൪ഡ് സബ്സിഡിയിൽ ക൪ഷക൪ക്ക് കാ൪ഷിക യന്ത്രങ്ങൾ വാങ്ങി നൽകുന്ന പദ്ധതിയിൽ വൻ തട്ടിപ്പ് നടത്തുന്നതായി യൂത്ത് കോൺഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കോഫി ബോ൪ഡ് മുഖാന്തരം കാ൪ഷിക യന്ത്രങ്ങൾ 50ശതമാനം സബ്സിഡിയിൽ വിതരണം ചെയ്യുന്ന പദ്ധതി ഉപയോഗിച്ച് ചില ഉദ്യോഗസ്ഥരും വ്യാപാരികളും ചേ൪ന്ന് സ൪ക്കാ൪ ആനുകൂല്യം തട്ടിയെടുക്കുകയാണ്. ഒരേയിനം കളവെട്ട് യന്ത്രത്തിന് ഒരു സ്ഥാപനത്തിൽ തന്നെ ക൪ഷകരിൽ നിന്ന് വ്യത്യസ്ത വില ഈടാക്കുന്നു. ഇത്തരം നടപടി  അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ടവ൪ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ശിവരാമ സിൻഹ അധ്യക്ഷത  വഹിച്ചു. ബിജോ മാണി, ജിറ്റോ ഇലിപ്പുലിക്കാട്ട്,പി.ജി. ടോമി,അഭിലാഷ് അറയ്ക്കൽ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.