അസൗകര്യങ്ങള്‍ക്ക് നടുവില്‍ പെരുവ പോസ്റ്റോഫിസ്

പെരുവ: ഇല്ലായ്മകൾക്ക് നടുവിൽ പെരുവ പോസ്റ്റോഫിസ് നട്ടം തിരിയുന്നു. ജങ്ഷനിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ ഒന്നാം നിലയിലാണ് പോസ്റ്റോഫിസ് പ്രവ൪ത്തിക്കുന്നത്.
സ്ഥലസൗകര്യങ്ങളില്ലാത്ത കെട്ടിടത്തിൽ പ്രാഥമികാവശ്യങ്ങൾനടത്താനുള്ള  സൗകര്യം പോലും  ലഭ്യമല്ല.  പുറത്തുപോയി കുടിവെള്ളം കൊണ്ടുവരേണ്ട ഗതികേടിലാണ് ജീവനക്കാ൪. ഒമ്പത് വനിതകൾ ഉൾപ്പെടെ 12 ജീവനക്കാരാണ് ഇവിടുള്ളത്.പ്രദേശത്തെ വൈദ്യുതി മുടക്കവും പോസ്റ്റോഫിസ് പ്രവ൪ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രശ്ന പരിഹാരത്തിന് ജനറേറ്റ൪ സ്ഥാപിക്കാൻ അധികൃതരുടെ അനുമതി ലഭിക്കുമെങ്കിലും സ്ഥലസൗകര്യമാണ് തടസ്സമാകുന്നത്. ഫോൺ ബില്ലടക്കുന്നതിനും സേവിങ് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി നിരവധി സ്ത്രീകൾ ഉൾപ്പെടെ എത്തുന്ന പോസ്റ്റോഫിസിൻെറ ശാപമോക്ഷത്തിന് അധികൃത൪ കനിയുന്നില്ളെന്ന ആക്ഷേപം ശക്തമാണ്. അസൗകര്യങ്ങളിൽ പ്രവ൪ത്തിക്കുന്ന പോസ്റ്റോഫിസ് സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.