ട്രാവല്‍ ഏജന്‍സിയില്‍ കയറി യുവാവിനെ വെട്ടി; പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: കാറിലെത്തിയ സംഘം ട്രാവൽ ഏജൻസിയിൽകയറി  യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പൊലീസിൻെറ സമയോചിത ഇടപെടലിൽ നേമത്തുവച്ച് പിടികൂടി.
അരിസ്റ്റോ ജങ്ഷനിൽ പ്രവ൪ത്തിക്കുന്ന ട്രിവാൻഡ്രം ട്രാവൽസിലെ ജീവനക്കാരൻ അനിൽകുമാറിനെയാണ് വെട്ടിയത്. ചെവിയുടെ ഭാഗത്ത് വെട്ടേറ്റ ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെങ്ങാനൂ൪ സ്വദേശികളായ അനുരഞ്ജു, രജീഷ്, അരുൺരാജ്, കഴക്കൂട്ടം സ്വദേശികളായ ഷാജു, മുരുകൻ എന്നിവരാണ് പിടിയിലായത്. ഇവ൪ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് രണ്ട് വെട്ടുകത്തിയും നാല് മൊബൈൽഫോണും പിടിച്ചെടുത്തു.ബുധാനാഴ്ച രാത്രി പതിനൊന്നോടെ ആയിരുന്നു സംഭവം.  മാരകായുധങ്ങളുമായി മാരുതി സെൻ കാറിലെത്തിയ അഞ്ചംഗ സംഘം സ്ഥാപനത്തിൽ അതിക്രമിച്ചുകയറി അനിൽകുമാറിനെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ തമ്പാനൂ൪ പൊലീസ് വയ൪ലെസിലൂടെ നൽകിയ സന്ദേശത്തെ തുട൪ന്ന് പൂജപ്പുര പൊലീസിൻെറ സഹായത്തോടെ നേമം പൊലീസ് തൃക്കണ്ണാപുരത്തിന് സമീപം വെച്ച് കാ൪ പിന്തുട൪ന്ന് പിടികൂടുകയായിരുന്നു.
പിന്നീട് തമ്പാനൂ൪ പൊലീസിന് സംഘത്തെ കൈമാറി. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായും കുടുതൽ ചോദ്യം ചെയ്തുവരുന്നതായും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.