തിരുവനന്തപുരം: ‘സദാചാര പൊലീസ്’ സംഘം പട്ടാളക്കാരനെയും ഭാര്യയെയും മ൪ദിച്ചു. നാലംഗ സംഘം ചാക്ക ജങ്ഷനിൽ വെച്ചാണ് ഇവരെ ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ ചാക്ക കൽപന നഗറിൽ വാടകക്ക് താമസിക്കുന്ന ഷിബുവിനും ഭാര്യക്കുമാണ് മ൪ദനമേറ്റത്.
ഷിബുവും ഭാര്യയും മകനുമൊന്നിച്ച് വീട്ടിലേക്ക് വരും വഴി ചാക്ക ജങ്ഷനിൽ ഒരു സുഹൃത്തിനെ കണ്ടു. ബൈക്ക് നി൪ത്തി അദ്ദേഹത്തോട് സംസാരിക്കവെയാണ് സംഘം എത്തിയത്. തട്ടിക്കൊണ്ടുവന്ന പെണ്ണാണ് എന്ന രീതിയിലായിരുന്നു സംഘത്തിൻറ പെരുമാറ്റം. പട്ടാളക്കാരനെയും ഭാര്യയെയും അസഭ്യം പറഞ്ഞ സംഘം ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതുതടഞ്ഞ പട്ടാളക്കാരനെയും മ൪ദിക്കുകയായിരുന്നു.
കണ്ടാലറിയാവുന്ന നാലുപേ൪ക്കെതിരെ വഞ്ചിയൂ൪ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.