സമരക്കാര്‍ അവലംബിക്കുന്നത് അക്രമ മാര്‍ഗം -ചെയര്‍പേഴ്സന്‍

തലശ്ശേരി: സമരക്കാ൪ അക്രമ മാ൪ഗങ്ങളാണ് അവലംബിക്കുന്നതെന്നും നഗരസഭാ പ്രവ൪ത്തനത്തെ തടസ്സപ്പെടുത്തും വിധം സമരം മാറിയെന്നും നഗരസഭാധ്യക്ഷ ആമിന മാളിയേക്കൽ. എം.ജി റോഡിൽ പെട്രോൾ ബങ്കിനടുത്ത് ഇടതുമുന്നണി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവ൪. മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെ അനധികൃതമായി ചിത്രം പക൪ത്തിയതിന് താനായിരുന്നു കേസ് കൊടുക്കേണ്ടിയിരുന്നത്.
കഴിഞ്ഞ ദിവസം തനിക്ക് ഹരജി നൽകാൻ വന്ന വനിതകളിലൊരാൾ സംസാരത്തിനിടെ മൊബൈലിൽ സംഭാഷണം അനധികൃതമായി പക൪ത്തി. തിരുവനന്തപുരത്ത് മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി പെട്ടിപ്പാലം വിഷയത്തിൽ ച൪ച്ച നടക്കവേ സമരക്കാരിലൊരാൾ ലാപ്ടോപ്പ് വെച്ചായിരുന്നു ദൃശ്യങ്ങൾ പക൪ത്തിയത്. സമരക്കാരെ നേരിടുന്നതിൽ പൊലീസ് തികഞ്ഞ അലംഭാവം കാട്ടുന്നതായി ആമിന മാളിയേക്കൽ കുറ്റപ്പെടുത്തി. സമരവുമായി വന്ന് നഗരസഭയിൽ കൈയേറ്റം നടത്തിയാൽ നടത്തിയ ആളുടെ ശരീരം പരിശോധിക്കേണ്ടി വരുമെന്ന് ബി. ബാലൻ (കേരള കോൺഗ്രസ്) അറിയിച്ചു. പെട്ടിപ്പാലത്ത് 20 ഏക്കറോളം ഭൂമി വാങ്ങിയ ജമാഅത്തെ ഇസ്ലാമിക്കാരും ഭൂമാഫിയയും ചേ൪ന്നാണ് സമരം നടത്തുന്നത്. പത്രക്കാ൪ പണം വാങ്ങിയാണ് പെട്ടിപ്പാലം സമരത്തിന് അനുകൂലമായി എഴുതുന്നതെന്ന് കെ. വിനയരാജ് (എൻ.സി.പി)ആരോപിച്ചു. സി.പി. ഷൈജൻ, പി. സതി എന്നിവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.