പയ്യന്നൂ൪: കെട്ടിടങ്ങളുടെയും സമ്പത്തിൻെറയും വ൪ധന നോക്കിയല്ല പുരോഗതിയെ വിലയിരുത്തേണ്ടതെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.എൽ.എ പറഞ്ഞു. പയ്യന്നൂ൪ മണ്ഡലം മുസ്ലിം യൂത്ത്ലീഗ് രൂപവത്കരിച്ച ഇഖ്റ ഇസ്ലാമിക് സ്റ്റഡി സെൻറ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യമനസ്സുകളുടെ ധാ൪മികതയും സ്വഭാവസംസ്കരണവും ആയിരിക്കണം പുരോഗതിയുടെ അളവുകോൽ. ഇത് കണക്കിലെടുക്കുമ്പോൾ കഴിഞ്ഞ 25 വ൪ഷത്തെ നാം വിലയിരുത്തുന്ന പുരോഗതി ശൂന്യമായിരിക്കും. ഒരു ഗ്രാമപഞ്ചായത്തിൽ ഒരുവ൪ഷം കുടുംബക്ഷേമത്തിന് ഒരുകോടി ചെലവഴിക്കുമ്പോൾ മദ്യപാനത്തിന് ചെലവിടുന്നത് ഏഴും എട്ടും കോടിയാണ്. മുൻകാലങ്ങളിൽ മദ്യപാനികളെ ഒറ്റപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു.
ബുദ്ധിയുള്ള മനുഷ്യന് ചിന്തയാണ് ഖു൪ആൻ മുന്നോട്ടുവെക്കുന്നത്. പള്ളികൾ വ൪ധിച്ചതുകൊണ്ടോ പള്ളികളിൽ ആളുകൾ നിറഞ്ഞതുകൊണ്ടോ മാത്രം മനുഷ്യൻ ഉന്നതിയിലെത്തുകയില്ല. മതബോധവും സദാചാരനിഷ്ഠയും ധാ൪മികതയും നിറഞ്ഞ മനസ്സാണ് വേണ്ടത് -സമദാനി പറഞ്ഞു.
മണ്ഡലം യൂത്ത്ലീഗ് പ്രസിഡൻറ് പി.കെ. ഉനൈസ് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദ൪ മൗലവി, അബ്ദുൽ ബാരി ഫൈസി, സിറാജുദ്ദീൻ ദാരിമി, എസ്.കെ. മുഹമ്മദ്, എസ്. ഷുക്കൂ൪ ഹാജി, ഫായിസ് കവ്വായി, ചന്തേര പൂക്കോയ തങ്ങൾ എന്നിവ൪ സംസാരിച്ചു. ഹാഫിള് പി.വി. സാബിത്ത് മൗലവി ഖിറാഅത്ത് നടത്തി. പി.വി. മുഈനുദ്ദീൻ സ്വാഗതവും പി.കെ. ശബീ൪ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.