ഇസ്ലാമാബാദ്: അസുഖ ബാധിതനായ പാക് പ്രസിഡണ്ട് ആസിഫലി സ൪ദാരി ഏറെ നാൾ പാകിസ്താനിൽ തങ്ങില്ളെന്ന് റിപോ൪ട്ട്. പത്നി
ബനസീ൪ ഭൂട്ടോയുടെ നാലാം ചരമ വാ൪ഷിക ചടങ്ങിൽ പങ്കെടുക്കാനായി പാകിസ്താനിൽ മടങ്ങിയെത്തിയ സ൪ദാരി, ഒന്ന് മുഖം കാണിച്ച് ദുബൈയിലേക്കോ ലണ്ടനിലേക്കോ മടങ്ങുമെന്ന് ന്യൂയോ൪ക്ക് ടൈംസ് പത്രം റിപോ൪ട്ട് ചെയ്യുന്നു. പിന്നീട് ദീ൪ഘ കാലം വിദേശത്ത് കഴിയാനാണ് സ൪ദാരിയുടെ ഉദ്ദേശ്യമെന്ന് പാക് രഹസ്യ കേന്ദ്രങ്ങളെ ഉദ്ദരിച്ച് അമേിരക്കൻ പത്രം പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് സ൪ദാരി ദുബൈിയിൽ നിന്ന് പാകിസ്താനിൽ മടങ്ങിയെത്തിയത്.
സ൪ദാരിയുടെ യഥാ൪ത്ഥ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഇതുവതെ റിപോ൪ട്ടുകൾ പുറത്തുവിട്ടിട്ടില്ല. മസ്തിഷ്കാഘാതത്തെ തുട൪ന്ന് തലച്ചോറിൽ രക്ത സ്രാവമുണ്ടായി എന്നാണ് റിപോ൪ട്ടുകൾ. തുട൪ന്ന് ഈ മാസം ആറ് മുതൽ അദ്ദേഹം ദുബൈയിൽ ചികിൽസയിലായിരുന്നു. പാകിസ്താനിൽ ചികിൽസ തേടുന്നത് സുരക്ഷിതത്വ ഭീഷണി ഉയ൪ത്തിയ സാഹചര്യത്തിലാണ് സ൪ദാരി ദുബൈിയലേക്ക് പറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.