വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീയുടെ പേരില്‍ പിടിച്ചുപറി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പാ൪ക്കിങ് ഫീയുടെ പേരിൽ പിടിച്ചുപറി. വിമാനത്താവളത്തിൽ വാഹനങ്ങളിൽ എത്തുന്നവരെയാണ് പാ൪ക്കിങ് ഫീയുടെ പേരിൽ സ്വകാര്യ കരാറുകാരൻ പിഴിയുന്നത്. കരാ൪ വ്യവസ്ഥകളിൽ ഇല്ലാത്ത രീതിയിലാണ് രണ്ട് ടെ൪മിനലിനിൽ നിന്നും പാ൪ക്കിങ് ഫീ പിരിക്കുന്നത്.
നിരവധി പരാതികൾ എയ൪പോ൪ട്ട് അതോറിറ്റിക്ക് ലഭിച്ചെങ്കിലും നടപടി എടുക്കാൻ അധികൃത൪ തയാറായിട്ടില്ല. അതോറിറ്റിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥ൪ കരാറുകാരനെ സഹായിക്കുകയാണെന്ന ആരോപണവും ശക്തമാണ്. വിമാനത്താവളത്തിൽ ഒരു വാഹനം കടക്കാൻ ഇവരുടെ അനുമതിക്ക്വേണ്ടി മണിക്കൂറോളം കാത്ത് നിൽക്കേണ്ടിവരികയാണ്. അനുവാദം കിട്ടി അകത്ത് കടന്നാൽ 15 മിനിറ്റിനുള്ളിൽ പുറത്ത് കടക്കണം അല്ളെങ്കിൽ 60 രൂപ പാ൪ക്ക് ഫീ ഈടാക്കും. വാഹനം ടെ൪മിനലിൽ പ്രവേശിച്ച് പാ൪ക്കിങ് ചെയ്തില്ളെങ്കിൽപോലും 60 രൂപ പാ൪ക്കിങ് ഇനത്തിൽ നൽകിയേ വിമാനത്താവളത്തിന് പുറത്ത് കടക്കാൻ കഴിയൂ.
നേരത്തെ ശംഖുംമുഖം ഭാഗത്ത് ഉണ്ടായിരുന്ന രാജ്യാന്തര ടെ൪മിനലിനും ആഭ്യന്തര ടെ൪മിനലിന് മുന്നിലും പാ൪ക്കിങ് ഏരിയാ നൽകിയിരുന്നു. ഈ ഏരിയായിൽ വാഹനം പാ൪ക്ക് ചെയ്താൽ മാത്രം പാ൪ക്കിങ് ഫീ നൽകിയാൽ മതിയായിരുന്നു. എന്നാൽ പുതിയ ആഭ്യന്തര വിമാനത്താവളത്തിലും രാജ്യാന്തര ടെ൪മിനലിലും കവാടം കടന്നാൽ പണം കൊടുക്കേണ്ട അവസ്ഥയാണ്്.  വിമാനത്താവളത്തിൻെറ കവാടം ആരംഭിക്കുന്ന സ്ഥലത്ത് ടോൾ ഗേറ്റ് ഉണ്ട്. ഇവിടെ വാഹനം നി൪ത്തി കൂപ്പൺ എടുത്താൽ മാത്രമേ ഗേറ്റ് ഉയരുകയുള്ളൂ. കൂപ്പൺ എടുത്താൽ 15 മിനിറ്റിനുള്ളിൽ തിരിച്ച് ഇറങ്ങണം അല്ളെങ്കിൽ തുക നൽകണം.
ഒരു കവാടം മാത്രമുള്ളതിനാൽ തിരിച്ചിയിറങ്ങാൻ നിരവധി വാഹനങ്ങൾ ഉണ്ടാകും. എയ൪ പോ൪ട്ട് അതോറിറ്റി കരാറുകാരന് നൽകിയിരിക്കുന്ന വ്യവസ്ഥകളിൽ പാ൪ക്കിങ് ഏരിയായിൽ മാത്രം പാ൪ക്കിങ് ഫീ ഈടാക്കാൻ പാടുള്ളുയെന്നാണ് നിയമം. എന്നാൽ കരാറുകാരൻ സ്വന്തം ചെലവിൽ ടോൾ കവാടം സ്ഥാപിച്ചതാണ് വിമാനത്താവള കവാടത്തിൽ പാ൪ക്കിങ് ഫീയുടെ പേരിൽ പിടിക്ക് കാരണം. ടെ൪മിനലിന് മുന്നിലും പാ൪ക്കിങ് ഫീ പിരിക്കാനുള്ള അവകാശം ഒരു കരാറുകാരന് തന്നെയാണ് എയ൪ പോ൪ട്ട് അതോറിറ്റി നൽകിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.