കൽപറ്റ: പഴയ ബസ്സ്റ്റാൻഡിനു സമീപം 20-25 മീറ്റ൪ ഉയരത്തിൽ കുന്നിടിച്ച് നിരത്തുന്നു. ഇവിടെയുള്ള മരങ്ങളും പച്ചപ്പും മുറിച്ചശേഷമാണ് കുന്നിടിക്കൽ. ഇതിൻെറ ശബ്ദവും പൊടിപടലങ്ങളും യാത്രക്കാ൪ക്കും ബസ്സ്റ്റാൻഡിലെ വ്യാപാരികൾക്കും ശല്യമായി.
നഗരസഭക്ക് വനിതാ വിപണനകേന്ദ്രം നി൪മിക്കാനാണ് ഇവിടെ എസ്കവേറ്റ൪ ഉപയോഗിച്ച് കുന്നിടിച്ച് സ്ഥലം നികത്തുന്നത്. വലിയ പാറകളും ഇടിച്ച് നിരത്തുന്നുണ്ട്. അടുത്ത മാ൪ച്ചിന് മുമ്പ് അരക്കോടിയോളം രൂപയുടെ കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള തിടുക്കത്തിലാണ് അധികൃത൪. കൽപറ്റ ബ്ളോക് ഓഫിസ് റോഡിന് സമീപത്താണ് മണ്ണിടിക്കുന്നത്. പകൽ ഇവിടെ നിന്നുണ്ടാക്കുന്ന ശബ്ദവും പൊടിമലിനീകരണവും രൂക്ഷമാണ്.
അതേസമയം, ഫണ്ട് ലാപ്സാകുന്നത് ഒഴിവാക്കാനാണ് നി൪മാണ പ്രവൃത്തിയെന്നും ഇവിടെനിന്ന് നീക്കം ചെയ്യുന്ന മണ്ണും പാറകളും നഗരസഭയുടെ നി൪മാണത്തിലിരിക്കുന്ന സ്റ്റേഡിയത്തിലേക്കാണ് മാറ്റുന്നതെന്നും ചെയ൪മാൻ എ.പി. ഹമീദ് പറഞ്ഞു. നി൪മാണ പ്രവൃത്തികൾ രാത്രിസമയത്താക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ, ഇവിടെനിന്ന് മണ്ണിടിക്കുന്നത് സംബന്ധിച്ച് റവന്യൂ അധികൃത൪ മൗനത്തിലാണ്. നിയമത്തിൻെറ കുരുക്കിൽ പെടാതിരിക്കാൻ കരാറുകാരനും നഗരസഭാധികൃതരും യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവൃത്തി നടത്തുന്നത്. തിങ്കളാഴ്ച രാത്രി വൈകിയും പ്രവൃത്തികൾ നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.