സര്‍ദാരി പാകിസ്താനില്‍ തിരിച്ചെത്തി

കറാച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളെ തുട൪ന്ന് ദുബൈയിൽ ചികിത്സയിലായിരുന്ന പാക് പ്രസിഡന്റ് ആസിഫ് അലി സ൪ദാരി നാട്ടിൽ തിരിച്ചെത്തി. കനത്ത സുരക്ഷാ സന്നാഹത്തിൽ ഞായറാഴ്ച രാത്രി പ്രത്യേക വിമാനത്തിലാണ് സ൪ദാരി പാക് തുറമുഖ നഗരമായ കറാച്ചിയിലെ വിമാനത്താവളത്തിൽ എത്തിയത്. മകളും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും അദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്നു. ഈ മാസം ആറാം തീയതിയാണ് സ൪ദാരി ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.

ചികിത്സ അവസാനിച്ചതിന് ശേഷവും സ൪ദാരി പാകിസ്താനിൽ തിരിച്ചെത്താൻ വൈകിയതിനെ തുട൪ന്ന് നിരവധി വിവാദങ്ങൾ തലപൊക്കിയിരുന്നു. സൈനിക അട്ടിമറി പേടിച്ചാണ് സ൪ദാരി ദുബൈയിലേക്ക് കടന്നതെന്നും അതല്ല, അനാരോഗ്യത്തെ തുട൪ന്ന് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെച്ചേക്കുമെന്നും വാ൪ത്തകളുണ്ടായിരുന്നു.

എന്നാൽ ദുബൈയിലെ ചികിത്സ കഴിഞ്ഞ് താൻ താമസിയാതെ ഇസ്ലാമാബാദിൽ തിരിച്ചെത്തുമെന്നും താൻ തന്നെ പ്രസിഡന്റ് പദവിയിൽ തുടരുമെന്നും സ൪ദാരി കഴിഞ്ഞദിസവം വ്യക്തമാക്കിയിരുന്നു. പാക് വ്യവസായി മൻസൂ൪ ഇഅ്ജാസിന്റെ വെളിപ്പെടുത്തൽ സത്യമല്ലെന്നും പാക് പ്രസിഡന്റ് പറഞ്ഞു.

സ൪ദാരിയുടെ അസാന്നിധ്യത്തെ തുട൪ന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും പട്ടാള മേധാവി പ൪വേസ് കയാനിയും കഴിഞ്ഞ ദിവസം ച൪ച്ച നടത്തിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.