ചെക് റിപ്പബ്ളിക് പ്രഥമ പ്രസിഡന്‍റ് വാക്ലാവ് ഹാവല്‍ അന്തരിച്ചു

പ്രേഗ്: ചെക് റിപ്പബ്ളിക്കിൻെറ പ്രഥമ പ്രസിഡൻറും പ്രമുഖ നാടകകൃത്തുമായ വാക്ലാവ് ഹാവൽ (75) അന്തരിച്ചു. 1990കളുടെ തുടക്കത്തിൽ, ചെക്കോസ്ലവാക്യയിൽ  കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ നടന്ന വെൽവെറ്റ് വിപ്ളവത്തിൻെറ മുന്നണിപ്പോരാളിയായിരുന്ന ഹാവൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുട൪ന്ന് ദീ൪ഘകാലമാമയി ചികിത്സയിലായിരുന്നു. ചെക്കോസ്ലവാക്യയുടെ പത്താമത്തെയും അവസാനത്തെയും പ്രസിഡൻറായിരുന്ന ഹാവൽ 93ൽ രാജ്യം വിഭജിച്ചപ്പോൾ ചെക് റിപ്പബ്ളിക്കിൻെറ പ്രഥമ പ്രസിഡൻറായി. 2003ലാണ് അദ്ദേഹം അധികാരമൊഴിയുന്നത്.
1970കളിൽ നാടക രംഗത്ത് സജീവമായിരുന്ന ഹാവൽ ഇക്കാലത്ത് മനുഷ്യാവകാശങ്ങളെ മുഖ്യ പ്രമേയമാക്കി രചിച്ച നാടകങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നതും പിന്നീട് രാഷ്ട്രീയ രംഗത്തെത്തുന്നതും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.