മിൻഡലൊ: ഉത്തരാഫ്രിക്കയിലെ ദ്വീപ ് രാഷ്ട്രമായ കേപ് വാ൪ദെയിലെ പ്രാക്തന സംഗീത രൂപമായ മോ൪നയെ ലോകത്തിന് മുന്നിലെത്തിച്ച സിസേറി ഇവോറ (70) അന്തരിച്ചു. ഏതാനും മാസങ്ങളായി അസുഖത്തെ തുട൪ന്ന് ചികിത്സയിലായിരുന്ന ഇവ൪ ജന്മനാടായ മിൻഡലൊയിലെ വസതിയിൽ വെച്ചാണ് മരിച്ചത്.
നഗ്നപാദയായി പരിപാടികൾ അവതരിപ്പിക്കാറുള്ള ഇവോറ സംഗീതലോകത്ത് ‘ബെയ൪ഫൂട്ട് ദിവ’ എന്ന അപരനാമത്തിലാണ് അറിയപ്പെടാറുള്ളത്. 1950കൾ മുതൽ തന്നെ സംഗീത രംഗത്ത് സജീവമായിരുന്നെങ്കിലും 1988ൽ മാത്രമാണ് ഇവരുടെ ആദ്യ ആൽബം പുറത്തു വരുന്നത്. പ്രഫഷനൽ മേഖലയിൽ കേവലം 10 ആൽബങ്ങൾ മാത്രമാണ് ഇവ൪ പുറത്തിറക്കിയിട്ടുള്ളത്. ഇതിൽ, മിസ് പെഫുമാഡോ (1992) ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിൻെറ മൂന്ന് ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. 2004ൽ ഗ്രാമി പുരസ്കാരവും ഇവോറയെ തേടിയെത്തി. 2008ൽ ആസ്ട്രേലിയൻ പര്യടനത്തിനിടെ പക്ഷാഘാതം സംഭവിച്ചതിന് ശേഷം സംഗീത പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.