സ്വതന്ത്ര തെരഞ്ഞെടുപ്പ് നടന്നാല്‍ പുടിന്‍ തോല്‍കും -കസിയാനോവ്

ലണ്ടൻ: റഷ്യയിൽ അടുത്ത മാ൪ച്ചിൽ നടക്കാനിരിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വ്ളാദിമ൪ പുടിൻ തോൽക്കുമെന്ന് മുൻ പ്രധാനമന്ത്രി മിഖായേൽ കസിയാനോവ് . ദി സൺഡേ ടെലിഗ്രാഫിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.  പ്രസിഡൻറ് തെരഞ്ഞെടുപ്പ് നീതിപൂ൪വവും സ്വതന്ത്രവുമായാൽ നിലവിലെ പ്രധാനമന്ത്രി  പരാജയപ്പെടുക തന്നെ ചെയ്യും. ഇപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളിൽ പുടിൻ പരിഭ്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2000-04 കാലത്ത് പുടിൻെറ കീഴിൽ പ്രധാനമന്ത്രിയായിരുന്നു കാസിയാനോവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.