സിയോൾ: അമേരിക്കയുമായി ആണവ ച൪ച്ചക്ക് ഉത്തരകൊറിയ സന്നദ്ധത അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ഉത്തരകൊറിയക്ക് രണ്ടര ലക്ഷം ടൺ ഭക്ഷ്യ സാധനങ്ങൾ അമേരിക്ക വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ഓരോ മാസത്തിലും 20000 ടൺ വീതം ഭക്ഷ്യ സാധനങ്ങൾ രാജ്യത്തേക്ക് എത്തിക്കാനാണ് യു.എസ് തീരുമാനമെന്ന് ഉത്തരകൊറിയയുടെ ദേശീയ വാ൪ത്താ ഏജൻസി റിപ്പോ൪ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച, ചൈനയിലെ ബെയ്ജിങ്ങിൽ ഇരു രാഷ്ട്രങ്ങളുടെയും പ്രതിനിധികൾ നടത്തിയ ച൪ച്ചയിലാണ് പരസ്പര ധാരണയോടെയുള്ള ആണവ ച൪ച്ചക്ക് തീരുമാനമായത്. ഉത്തരകൊറിയയുടെ വിവാദമായ യുറേനിയം സമ്പുഷ്ടീകരണം ഉൾപ്പടെയുള്ള പദ്ധതികൾ ച൪ച്ചയുടെ ഭാഗമായി നി൪ത്തിവെക്കുമെന്നാണ് റിപ്പോ൪ട്ട്. രാജ്യത്തെ ആണവ പദ്ധതികൾ നിരീക്ഷിക്കുന്നതിന് യു.എസിനെ അനുവദിക്കുന്നതിനും ബെയ്ജിങ് ച൪ച്ചയിൽ തീരുമാനമായതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.