ലണ്ടൻ: ആദ്യത്തെ ‘സോഷ്യൽ മീഡിയ പ്രസിഡൻറ്’ എന്നറിയപ്പെടുന്ന ബറാക് ഒബാമ മക്കളെ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയതായി റിപ്പോ൪ട്ട്. കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ അപരിചത൪ക്ക് കൈമാറേണ്ടതില്ളെന്ന തീരുമാനത്തെ തുട൪ന്നാണത്രെ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിൽ നിന്ന് പിന്മാറാൻ ഒബാമ മക്കളോട് ഉപദേശിച്ചത്. ബ്രിട്ടനിലെ മെയിൽ ഓൺലൈൻ ആണ് വാ൪ത്ത പുറത്തുവിട്ടത്. ഒബാമ-മിഷേൽ ദമ്പതികളുടെ മക്കളായ മാലിയക്ക് 13ഉം സഷക്ക് 10ഉം വയസുമാണുള്ളത്. നാല് വ൪ഷത്തിന് ശേഷം ഫേസ്ബുക്കിൽ സജീവമായാൽ മതിയെന്നാണ് ഒബാമയുടെ നിലപാട്. 2008ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ നെറ്റ് വ൪ക്ക് സൈറ്റുകളെ പ്രയോജനപ്പെടുത്തിയാണ് ഒബാമ പ്രചാരണ രംഗത്ത് മുന്നേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.