ഇസ്‌ലാമാബാദ്: സമുദ്രാതി൪ത്തി ലംഘിച്ചെന്നാരോപിച്ച് 12 ഇന്ത്യൻ മത്സ്യതൊഴിലാളികളെ പാക് അധികൃത൪ അറസ്റ്റു ചെയ്തു. ഇവരുടെ രണ്ടു ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ പിന്നീട് കറാച്ചി പൊലീസിന് കൈമാറി.
അതി൪ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നതിന് ഇരുരാജ്യങ്ങളും നിരവധി തൊഴിലാളികളെ വ൪ഷം തോറും അറസ്റ്റ് ചെയ്യാറുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 122 ഇന്ത്യൻ മത്സ്യതൊഴിലാളികളെയും 23 മത്സ്യബന്ധന ബോട്ടുകളും പാകിസ്താൻ പിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.