ഇന്തോനേഷ്യയില്‍ ബോട്ട് മുങ്ങി; 300ലധികം പേരെ കാണാതായി

ജക്കാ൪ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിനു സമീപം അനധികൃത കുടിയേറ്റക്കാ൪ സഞ്ചരിച്ച ബോട്ട് മുങ്ങി മൂന്നൂറോളം പേരെ കാണാതായി. അപകടസമയത്ത് ബോട്ടിൽ 380ഓളം പേരുണ്ടായിരുന്നതായിട്ടാണ്  റിപ്പോ൪ട്ട്. 76 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ശക്തമായ തിരമാലയിൽ മരം കൊണ്ട് നി൪മിച്ച ബോട്ട് തകരുകയായിരുന്നു. രക്ഷാപ്രവ൪ത്തനങ്ങൾ  പുരോഗമിക്കുകയാണ്. അഫ്ഗാനിസ്ഥാൻ, തു൪ക്കി, ഇറാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണു ബോട്ടിൽ ഉണ്ടായിരുന്നത്. ആസ്‌ട്രേലിയയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. പരമാവധി 100 പേരെ ഉൾക്കൊള്ളാവുന്ന ബോട്ടിലാണ് 300ലധികം പേരെ കയറ്റിയത്. പരിധിയിലധികം ആളുകൾ കയറിയതാകാം അപകടകാരണമെന്നാണ് അധികൃതരുടെ നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.