വിദ്യാര്‍ഥിനിയെ ആക്രമിച്ച രോഗി അറസ്റ്റില്‍

തിരുവനന്തപുരം: മെഡിസിൻ വിദ്യാ൪ഥിനിയെ ആക്രമിച്ച രോഗി അറസ്റ്റിൽ. സംഭവത്തെ തുട൪ന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജൂനിയ൪ ഡോക്ട൪മാ൪ പണിമുടക്കി. മൂന്നാം വ൪ഷ മെഡിസിൻ വിദ്യാ൪ഥിനിക്കാണ് മ൪ദനമേറ്റത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കോളജിലെ പ്രധാന കവാടത്തിനരികിലായിരുന്നു സംഭവം. കൊട്ടാരക്കര എഴുകോൺ കൈതക്കോടിന് സമീപം സുരേഷ്ഭവനിൽ സോളിമോൻ (40) ആണ് അറസ്റ്റിലായത്.
അപകടത്തിൽ കാലിന് ഒടിവ് സംഭവിച്ച ഇയാളെ ശസ്ത്രക്രിയക്ക് വിധേയമാക്കിയ ശേഷം കാലിൽ കമ്പി ഘടിപ്പിച്ചിരിക്കുകയാണ്. ഓ൪ത്തോ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇയാൾ പൂ൪ണസുഖം പ്രാപിക്കാത്തതിന് കാരണം ഡോക്ട൪മാരാണെന്നാരോപിച്ച് ബഹളം വെച്ചശേഷമാണ് അതുവഴി കടന്നുപോയ വിദ്യാ൪ഥിനിയെ മ൪ദിച്ചത്.
ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചാണ് മ൪ദിച്ചതെന്ന് പറയുന്നു. ഇയാളെ ഉടൻ പിടികൂടി മെഡിക്കൽ കോളജ് പൊലീസിൽ ഏൽപിച്ചു. വെള്ളിയാഴ്ച മെഡിക്കൽ കോളജ് സ്റ്റുഡൻറ്സ് യൂനിയൻെറ നേതൃത്വത്തിൽ പണിമുടക്കും പ്രകടനവും നടന്നു. അത്യാഹിത വിഭാഗത്തിൽ നിന്നാരംഭിച്ച പ്രകടനം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തി.
പൊലീസിന് പരാതി നൽകിയ ശേഷം പ്രകടനമായി വിദ്യാ൪ഥികളും ഡോക്ട൪മാരും കോളജ് പ്രിൻസിപ്പൽ ഓഫിസിലെത്തി പരാതി നൽകി.ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലാത്തതാണ് അടിക്കടി ഡോക്ട൪മാ൪ക്ക് നേരെ ആക്രമണമുണ്ടാകുന്നതിന് കാരണമെന്ന് വിദ്യാ൪ഥി നേതാക്കൾ ആരോപിച്ചു.
സമരത്തിന് ഡോക്ട൪മാരായ വിനീത് മോഹൻ, പ്രിൻസ് ഫ്രാങ്കോ, നിഥിൻ ജോ൪ജ് എന്നിവ൪ നേതൃത്വം നൽകി. പരിക്കേറ്റ വിദ്യാ൪ഥിനിയെ അത്യാഹിത വിഭാഗത്തിൽ ചികിത്സനൽകിയശേഷം ഡോക്ട൪മാ൪ക്കുള്ള ചികിത്സാ മുറിയിലേക്ക് മാറ്റി.  സോളിമോനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പണിമുടക്ക്  മെഡിക്കൽ കോളജിൻെറ പ്രവ൪ത്തനങ്ങളെ ഭാഗികമായി ബാധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.