ലോസ്ആഞ്ചല്‍സില്‍ ചൈനീസ് കോണ്‍സുലേറ്റിനു സമീപം വെടിവെപ്പ്

ലോസ്ആഞ്ചൽസ്: ലോസ്ആഞ്ചൽസിലെ ചൈനീസ് കോൺസുലേറ്റിനു സമീപം  വെടിവപ്പ് നടത്തിയ 50 വയസ്സുകാരൻ പിടിയിലായി. വ്യാഴാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവമുണ്ടായത്.വെടിവെപ്പിൽ ആളപായമോ പരിക്കോ റിപ്പോ൪ട്ട് ചെയ്തിട്ടില്ല. ഇയാൾ വെടിവെക്കാനുപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്.


സുരക്ഷാ ഉദ്യോഗസ്ഥനും കോൺസുലേറ്റിന് മുന്നിൽ തടിച്ച് കൂടിയ  ഒരു സംഘം പ്രക്ഷോഭകരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയാണ് വെടിവെപ്പ് നടന്നത്. കോൺസുലേറ്റിന് നേരെ അക്രമി ഒന്നിലേറെ തവണ വെടിയുതി൪ത്തിരുന്നു. സംഭവത്തേക്കുറിച്ച് ചൈനീസ് കോൺസുലേറ്റ് പ്രതികരിച്ചിട്ടില്ല. അതേസമയം, സുരക്ഷാസൈനികരെ ലക്ഷ്യമാക്കിയാണ് വെടിവെപ്പുണ്ടായതെന്ന് ലോസ്ആഞ്ചൽസ് ടൈംസ് റിപ്പോ൪ട്ടുചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.